29 March 2024 Friday

പൊന്നാനി ബസ്റ്റാന്റില്‍ കുഴഞ്ഞ് വീണ തിരുവത്ര സ്വദേശി മരിച്ചു

ckmnews

പൊന്നാനി ബസ്റ്റാൻ്റിൽ കുഴഞ്ഞുവീണ തിരുവത്ര സ്വദേശി മരിച്ചു.തിരുവത്ര ചെങ്കോട്ടയിൽ താമസിക്കുന്ന പരേതനായ കേരൻ്റകത്ത് കറുത്തുട്ടി മകൻ മുഹ്സിൻ ആണ് പൊന്നാനി ബസ്റ്റാൻ്റിൽ കുഴഞ്ഞുവീണ് മരിച്ചത്.പൊന്നാനി മരക്കടവ് പടിഞ്ഞാറു ഭാഗം ബദർപള്ളിക്ക് പരിസരത്തുള്ള ഭാര്യവീട്ടിൽ നിന്നും തിരുവത്രയിലെ വീട്ടിലേക്കു പോകാനായി ബസ്റ്റാൻ്റിൽ എത്തിയ മുഹ്സിൻ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മാതാവ്:ഐശു.ഭാര്യ:കുൽത്തു.മക്കൾ:ലിയാന, സിതാര