20 April 2024 Saturday

കമ്മൃണിറ്റി കിച്ചന് ഹോട്ടല്‍ വിട്ട് നല്‍കി മറൂഷ് ഹോട്ടലുടമ

ckmnews

ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ കമ്മൃൂണിറ്റി കിച്ചന് ഹോട്ടല്‍ വിട്ട് നല്‍കി ചങ്ങരംകുളം  മറൂഷ് ഹോട്ടലുടമയുടെ പ്രവര്‍ത്തനം മാതൃകയാവുന്നു.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കമ്മൃൂണിറ്റി കിച്ചന്റെ ആലംകോട് ഗ്രാമപഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിക്കുന്ന മറൂഷ് റസ്റ്റോറന്റ് സ്ഥാപനത്തിന്റെ ഉടമ കൂടിയായ ലത്തീഫ് പഞ്ചായത്തിന് വിട്ട് നല്‍കിയത്.കിച്ചന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കം കുറിച്ചു.ലോകം നേരിടുന്ന മഹാമാരിക്കെതിരെ നീങ്ങുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെയും ദുരിതം പേറുന്ന സമൂഹത്തിന്റെയും ഒപ്പം നില്‍ക്കുക എന്നത് ഓരോ പൗരന്റെയും കടമയാണെന്നും പ്രവര്‍ത്തനത്തില്‍ പങ്കാളിത്വം വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഇത്തരം നല്ല പ്രവര്‍ത്തനങ്ങളില്‍ എന്നും ഒപ്പമുണ്ടാവുമെന്നും ലത്തീഫ് പറഞ്ഞു.