28 March 2024 Thursday

കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം ഇന്ന് മാറ്റിത്തുടങ്ങും; യന്ത്രസാമഗ്രികൾ എത്തി

ckmnews

കരിപ്പൂർ∙ കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട വിമാനം സംഭവ സ്ഥലത്തുനിന്നു നീക്കുന്നതിനുള്ള ജോലികൾ ഇന്ന് ആരംഭിക്കും. എയർ ഇന്ത്യയുടെ സാങ്കേതിക വിദഗ്ധൻ കെ.ജി.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിൽനിന്ന് ഇന്നലെ എത്തി. കൂടുതൽ പേർ ഇന്നെത്തും.വിമാന  ഭാഗങ്ങൾ അഴിച്ചുമാറ്റി കൊണ്ടുപോകുന്നതിനുള്ള ക്രെയിൻ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികളും മറ്റും സ്ഥലത്ത് എത്തിച്ചു. സിഐഎസ്എഫ് ബാരിക്കേഡിനു  സമീപം തയാറാക്കിയ സ്ഥലത്തേക്കാണ് വിമാന ഭാഗങ്ങൾ മാറ്റുക. ഓഗസ്റ്റ് ഏഴിനായിരുന്നു വിമാനാപകടം.