25 April 2024 Thursday

ഓപ്പറേഷന്‍ റെയ്ഞ്ചറിന്റെ ഭാഗമായി ചങ്ങരംകുളത്ത് നടന്ന പരിശോധനയില്‍ 1.5 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

ckmnews

ഓപ്പറേഷന്‍ റെയ്ഞ്ചറിന്റെ ഭാഗമായി ചങ്ങരംകുളത്ത് നടന്ന പരിശോധനയില്‍ 1.5 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍


ചങ്ങരംകുളം:ഓപ്പറേഷൻ റെയ്ഞ്ചറിന്റെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ ഏകദേശം 1.5 കിലോ കഞ്ചാവുമായി രണ്ട് പേരെ പിടിയിലായി.പട്ടാമ്പി പൊകുപടി മുണ്ടാക്കാട്ടിൽ ഷരീഫ്(50),തെക്കുമുറി കാരാട്ടിൽ ഷംസുദ്ധീൻ (43) എന്നിവരെയാണ് പിടികൂടിയത്.എടപ്പാൾ ചങ്ങരംകുളം മേഖലകളിൽ വ്യാപകമായി കഞ്ചാവ് വില്പന നടക്കുന്നതായി രഹസ്യ സന്ദേശത്തെ തുടർന്ന് ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധയിലാണ് പ്രതികള്‍ പിടിയിലായത്.