28 March 2024 Thursday

ദളിത് പീഡനം:ഭാരതീയ ദളിത് കോണ്‍ഗ്രസ്സ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

ckmnews

ദളിത് പീഡനം:ഭാരതീയ ദളിത് കോണ്‍ഗ്രസ്സ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു


ചങ്ങരംകുളം:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദളിത് വിരുദ്ധ നിലപാടിലും ദളിതുകള്‍ക്ക് നേരെ നടക്കുന്ന പീഡനത്തിലും ഭാരതീയ ദളിത് കോണ്‍ഗ്രസ്സ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.നാഹിര്‍ ആലുങ്ങല്‍ അധ്യക്ഷത വഹിച്ച യോഗം ദളിത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പ്രകാശന്‍ കാലടി ഉദ്ഘാടനം ചെയ്തു.കാരയില്‍ അപ്പു,നവാസ് വിരളിപ്പുറം,യൂസഫ്,പ്രസന്നകുമാര്‍,ഭാസ്കരന്‍ ഇടമന,എം കുമാരന്‍,അശറഫ് പുറത്താട്ട്,അനീഷ് മാക്കാലി തുടങ്ങിയവര്‍ പങ്കെടുത്തു.

ഭാരവാഹികള്‍ ആയി പ്രസിഡണ്ട് എംവി ഉണ്ണികൃഷ്ണന്‍,വൈസ്പ്രസിഡണ്ട്:ഒസി വേലായുധന്‍,ശാന്തിനി രവീന്ദ്രന്‍ എന്നിവരെയും,ജനറല്‍ സെക്രട്ടറി അപ്പുണ്ണി കടവത്ത്,ജോയിന്റ് സെക്രട്ടറി മാരായി പ്രതീപ് ഉണ്ണി,അനീഷ് മാക്കാലി,ഇന്ദിര ചന്ദ്രന്‍,എന്നിവരെയും ട്രഷറര്‍ കുഞ്ഞന്‍ മൂരിയത്തിനെയും യോഗം തിരഞ്ഞെടുത്തു