24 April 2024 Wednesday

കൊവിഡ് രോഗം ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ല

ckmnews

കൊവിഡ് രോഗം ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ല 



 കൊച്ചി : കൊവിഡ് രോഗം ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മൃതദേഹം ഭാര്യക്കും മകൾക്കും വീഡിയോ വഴി കാണിച്ചുകൊടുത്തു. പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം നിലവിൽ ചികിത്സയിലുള്ള ചിലരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ ആദ്യ കോവിഡ് മരണമാണിത്. മൃതദേഹം അടുത്തുനിന്ന് കാണാന്‍ ബന്ധുക്കളെ അനുവദിക്കാന്‍ പോലും അധികാരമില്ല. പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം സംസ്‌കരിക്കും. ഇതിനായി ജില്ലാ കളക്ടര്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നതായും ശൈലജ പറഞ്ഞു