28 March 2024 Thursday

വട്ടംകുളം മേഖലയില്‍ കൃഷിയിടങ്ങളില്‍ കാട്ടുപന്നി അക്രമം രൂക്ഷം

ckmnews

*വട്ടംകുളം മേഖലയില്‍ കൃഷിയിടങ്ങളിൽ  പന്നിയാക്രമണം*


എടപ്പാൾ:വട്ടംകുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നിയുടെ അക്രമത്തില്‍ വിളകള്‍ നശിക്കുന്നതായി പരാതി.കഴിഞ്ഞ ദിവസം ചിറ്റഴിക്കുന്ന് എം.കെ മുജീബിന്റെയും,എം.കെ അബ്ദുള്ളകുട്ടിയുടെയും,സലാമിന്റെയും  പൂളകൃഷിയിടത്തിൽ കയറിയ പന്നി കൃഷികൾ  നശിപ്പിച്ചു.വട്ടംകുളം നെല്ലിശ്ശേരി, കുറ്റിപ്പാല, നീലിയാട് പ്രദേശങ്ങളിലും കൃഷിയിടങ്ങളിൽ പന്നിയാക്രമണം രൂക്ഷമാണ്.മിക്കയിടങ്ങളിലും  നെൽകൃഷിയിടങ്ങളിലും വ്യാപകമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനും കർഷകർക്ക് നഷ്ടപരിഹാരം നൽകാനുള്ള സംവിധാനം  അധികൃതർ ഒരുക്കണമെന്നാണ്  കർഷരുടെ ആവശ്യം.