20 April 2024 Saturday

അഭിജിജിത്തിന്റെ സ്വന്തം വാട്ടര്‍ ബോട്ട് മെയ്ഡ് ഇന്‍ ഐലക്കാട് റെഡി

ckmnews

"അഭിജിത്തിന്റെ സ്വന്തം വാട്ടർ ബോട്ട്"മേയ്ഡ് ഇൻ അയിലക്കാട്


എടപ്പാൾ:അയിലക്കാടുകാരുടെ ഫേസ്ബുക്കിലും വാട്സ്ആപ്പിലും അഭിജിത്തും അഭിജിത്തിന്റെ സ്വന്തം വാട്ടര്‍ ബോട്ടുമാണ് താരങ്ങള്‍.അയിലക്കാട് കണ്ടംകുളത്ത് വളപ്പിൽ ഷൺമുഖൻ തങ്കമണി ദമ്പതികളുടെ മകനായ  അഭിജിത്ത് നിർമ്മിച്ച  

എയർ ബോട്ടാണ് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചതോടെ നാട്ടിലും ചർച്ചയായത്.ലോക്ക് ഡൗൺ കാലത്ത് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെയാണ് 

അഭിജിത്ത് ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പഠനകാലം ഓർത്തെടുത്ത് എയർ ബോട്ട് നിർമ്മാണം തുടങ്ങിയത് പ്രയത്നം വെറുതെയായില്ല ഒരു മാസത്തെ അധ്വാനം മെയ്ഡ് ഇന്‍ ഐലക്കാട് എയർ ബോട്ട് റെഡി. നാല് ഇഞ്ച് വെള്ളത്തിന് വെള്ളത്തിന് മുകളിലൂടെയേം പായൽ പരപ്പിലൂടേയും അനായാസം സഞ്ചരിക്കാവുന്ന വിധത്തിലാണ് എയര്‍ബോട്ട് തയ്യാറാക്കിരിക്കുന്നതെന്നും 100 സിസിയിലാണ് ഇത് പ്രവർത്തിക്കുന്നതെന്നും എഞ്ചിന്‍ കപ്പാസിറ്റി കൂട്ടി കൂടുതൽ വേഗത്തിൽ സഞ്ചരിക്കാവുന്ന സംവിധാനമെരുക്കാനാവുന്നതാണെന്നും അഭിജിത്ത് പറയുന്നു.നാട്ടിലുണ്ടാകുന്ന പ്രളയമാണ് ഇത്തരത്തിലുള്ള ചിന്തയിലേക്ക് തന്നെ എത്തിച്ചെതെന്നും നാട്ടുകാരും കൂട്ടുകാരും വീട്ടുകാരും മികച്ച പിന്തുണയേകുന്നുണ്ടന്നും അഭിജിത്ത് പറയുന്നു.