25 April 2024 Thursday

ബിഎഡ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ സാജിത റിയാസിനെ അനുമോദിച്ചു

ckmnews

ബിഎഡ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ സാജിത റിയാസിനെ അനുമോദിച്ചു

         

ചങ്ങരംകുളം:കോക്കൂർ സി എച്ച് നഗർ മുസ്ലിം ലീഗ് കടുംബം ബി എഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സാജിത റിയാസിനെ ഉപഹാരം നൽകി അനുമോദിച്ചു.ഉന്നത വിജയത്തിലുള്ള സന്തോഷം മുസ്ലിം ലീഗ് യൂത്ത് ലീഗ് നേതാക്കൾ പങ്ക് വെക്കുകയും ഉന്നത വിജയങ്ങൾ ഉദ്യോഗ തലത്തിൽ എത്താന്‍ ആശംസിക്കുകയും ചെയ്തു.പഴത്തി, കടവല്ലൂർ ഗവൺമെന്റ് ഹൈസ്കൂളില്‍ പഠിച്ച സാജിത പെരുമ്പിലാവ് അന്‍സാര്‍ കോളേജില്‍ ബിഎഡ് ട്രെയിനിങ് പൂര്‍ത്തിയാക്കിയി രുന്നു. ഒട്ടുമിക്ക വിദ്യാർത്ഥികളും മടിച്ച് പിൻമാറുന്ന മാത് സിലാണ് ലാണ് ബിഎഡ് എടുത്തത് എന്നത് ഏറെ പ്രശംസനീയവും അഭിനന്ദനാർഹവുമാണ്, മുസ്ലിം ലീഗ് ശാഖാ നേതാവും കുവൈത്ത് കെ എം സി സി സജീവ പ്രവർത്തകനുമായ കെ.വി റിയാസിന്റെ ഭാര്യയാണ് 'ചടങ്ങിന്, നസീഹ് സ്വാഗതവും നൂറുദ്ധീൻ അധ്യക്ഷതയും വഹിച്ചു, വാർഡ് മെമ്പർ ആലംകോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അൻവർ സാഹിബ്‌ ഉപഹാരം നൽകി. ബക്കർ കാടംകുളത്തിൽ , നൗഷാദ് (അജ്‌മാൻ കെഎംസിസി ചങ്ങരംകുളം മേഖല ട്രഷറർ), ഫാസിൽ ഇബ്രാഹിം , കബീർ, ഹസീബ്, ആസിഫ്, ഫാസിൽ കെഎം, എന്നിവർ പങ്കെടുത്തു.