27 October 2020 Tuesday

വട്ടംകുളം ഗ്രാമപഞ്ചായത്ത് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

ckmnews

വട്ടംകുളം ഗ്രാമപഞ്ചായത്ത് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കട്ടില്‍ വിതരണം ചെയ്തു


എടപ്പാള്‍:വട്ടംകുളം ഗ്രാമപഞ്ചായത്ത് 2020-21 വർഷത്തെ പദ്ധതിയിൽ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കട്ടിൽ വിതരണം ചെയ്തു.ജനറൽ വിഭാഗങ്ങൾക്കായി നടത്തിയ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ശ്രീജ പാറക്കൽ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് റാബിയ അധ്യക്ഷത വഹിച്ചു. ICDS സൂപ്പർവൈസർ നീന സ്വാഗതം പറഞ്ഞ ചടങ്ങിൽ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, മറ്റ് മെമ്പർമാർ എന്നിവർ സംബന്ധിച്ചു.എല്ലാ കോവിഡ് 19 മാനദണ്ഡങ്ങളും പാലിച്ച് ചെറിയ ചടങ്ങാണ് നടന്നത്.

ckmnews