27 October 2020 Tuesday

ചികിത്സയില്‍ കഴിഞ്ഞ കക്കിടിപ്പുറം സ്വദേശി യുഎഇ യില്‍ മരിച്ചു

ckmnews

ചികിത്സയില്‍ കഴിഞ്ഞ കക്കിടിപ്പുറം സ്വദേശി യുഎഇ യില്‍ മരിച്ചു


ചങ്ങരംകുളം:ചികിത്സയില്‍ കഴിഞ്ഞ കക്കിടിപ്പുറം സ്വദേശി യുഎഇ യില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചു.അജ്മാന്‍ കെഎംസിസി ചങ്ങരംകുളം മേഖല ഉപദേശക സമിതി അംഗവും ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശിയുമായ കാവില്‍ വളപ്പില്‍ ഇബ്രാഹിം (66)ആണ് അജ്മാനില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്.ഒരാഴ്ച മുമ്പ് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് അജ്മാനില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇബ്രാഹിമിന് രണ്ട് ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.മൃതദേഹം അജ്മാനില്‍ ഖബറടക്കം നടത്തി ഭാര്യ സുബൈദ മകൾ അബദുൾ റൗഫ്, റുബീന,റുഖസാന,മരുമകൾ അബദുൾ ലത്തീഫ്, ഗലിബ് (ഖത്തർ)

ജാസ്മി

ckmnews