19 April 2024 Friday

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് പഞ്ചായത്തും ആരോഗ്യവകുപ്പും പരിശോധന നടത്തി

ckmnews

ചങ്ങരംകുളം:ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് പഞ്ചായത്തും ആരോഗ്യവകുപ്പും പരിശോധന നടത്തി.കോവിഡ് വ്യാപനം തടയുന്നതിന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാതലത്തിലാണ് ആലംകോട് ഗ്രാമപഞ്ചായത്ത് പരിതിയില്‍ താമസിക്കുന്ന  ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനിലിന്റെ നേതൃത്വത്തില്‍ അധികൃതര്‍ പരിശോധന നടത്തിയത്.തൊഴിലാളികളുടെ ഭക്ഷണ ക്ഷാമം,ആരോഗ്യം എന്നീ വിശയങ്ങളെ കുറിച്ച് മനസിലാക്കി അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് പരിശോധന