16 April 2024 Tuesday

സബ്സിഡി ലഭിക്കുന്നില്ലെന്ന പരാതിയുമായി കോലത്ത്പാടം കോള്‍പടവ് കര്‍ഷകള്‍

ckmnews

സബ്സിഡി ലഭിക്കുന്നില്ലെന്ന പരാതിയുമായി കോലത്ത്പാടം കോള്‍പടവ് കര്‍ഷകള്‍


ചങ്ങരംകുളം:സബ്സിഡി ലഭിക്കുന്നില്ലെന്ന പരാതിയുമായി കോലത്ത്പാടം കോള്‍പടവ് കര്‍ഷകള്‍ രംഗത്ത്.ആലംകോട് നന്നംമുക്ക് എടപ്പാൾ കൃഷി ഭവനുകളുടെ കീഴിൽ 678 ഏക്കർ വരുന്ന കോലത്തു പാടം കോൾപ്പടവിലെ കർഷകരാണ് സബ്സിഡി ലഭിക്കുന്നില്ലെന്ന പരാതിയുമായി രംഗത്ത് വന്നത്.2015/2016. മുതൽ 2019/2020,വരെ അഞ്ചു  വർഷത്തെ സബ്‌സിഡി കോലത്തു പാടം കോൽപ്പടവിലെ കർഷകർക്ക് കിട്ടാനുണ്ട് .ഓരോ വർഷവും കൃഷി യിറക്കുമ്പോൾ  എ ഫോറവും  കൊയ്തു കഴിഞ്ഞാൽ ബി ഫോറവും  522/,95,കോൾ കൃഷി കമ്മറ്റി തൃശൂർ പുഞ്ച സ്‌പെക്ഷൽ ഓഫീസിൽ ഹാജരാക്കണം.ബേസിക്  രജിസ്റ്റർ പുതുക്കി കൊടുക്കകയും  വേണം.കമ്മറ്റി യുടെ അനാസ്ഥ മാത്രമാണ് കർഷകർക്ക് സബ്‌സിഡി കിട്ടാത്തതിന്റെ കാരണമെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.കർഷകർ കൃഷിയിറക്കുമ്പോൾ  കമ്മറ്റി ക്ക് ഒരു ഏക്കറിന് 2000,രൂപ ആദ്യം തന്നെ പമ്പിങ് ചാർജായി  കൊടുക്കണം അതിലേക്കു സർക്കാർ നൽകുന്നത് 1800രൂപ പ്രകാരം ആണ്.ബോണസ്,വിത്ത്,വളം,കീടനാശിനി ഈത്തള്‍ തുടങ്ങിയ പമ്പിങ് സബ്സിഡി ഒഴികെയുള്ള മറ്റെല്ലാ ആനുകൂല്യങ്ങളും  കർഷകർക്ക് നേരിട്ടാണ്  ലഭിക്കുന്നത്.സബ്‌സിഡിയും നേരിട്ട് കിട്ടണം എന്നാണ് കർഷകരുടെ ആവശ്യം.