24 April 2024 Wednesday

കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍:വിദ്യാര്‍ത്ഥിയുടെ പുസ്തകം പ്രകാശനം ചെയ്തു.

ckmnews

കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍:വിദ്യാര്‍ത്ഥിയുടെ പുസ്തകം പ്രകാശനം ചെയ്തു.


ചങ്ങരംകുളം:കോവിഡിനെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും ശാസ്ത്രീയമായും ഇസ് ലാമിക കാഴ്ചപ്പാടിലൂടെയും വിവരിക്കുന്ന"ലോക്ക് ഡൗൺ " എന്ന പുസ്തകം പ്രകാശനം ചെയ്തു.മുഹമ്മദ് നബിയുടെ കാലഘട്ടത്തിൽ മാരകമായ വൈറസുകൾ അറേബ്യൻ രാജ്യങ്ങളിൽ വ്യാപിച്ചപ്പോൾ പ്രവാചകൻ മുന്നോട്ടുവെച്ച ശാസ്ത്രീയ പരമായ മാർഗ്ഗങ്ങളും ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.പുസ്തകത്തിന്റെ പ്രകാശനം ചങ്ങരംകുളം എസ്.ഐ.ബാബുരാജ് നിർവ്വഹിച്ചു.പുസ്തകത്തിന്റെ രചയിതാവ് കോഴിക്കോട് സി.എം മർക്കസ് പ്ളസ് ടു വിദ്യാത്ഥിയായ മുഹമ്മദ് ഫഹറുദ്ധീൻ റാസിയാണ്.കാളാച്ചാൽ അഴിക്കരത്തുവളപ്പിൽ അബ്ദുൽ ജലീൽ മൗല വിയുടെ മകനാണ് മുഹമ്മദ് ഫഹറുദ്ധീന്‍.