27 October 2020 Tuesday

കാബേജ് കോളിഫ്ളവര്‍ തൈകള്‍ വിതരണം ചെയ്തു

ckmnews

*കാബേജ് കോളിഫ്ളവർ തൈകൾ വിതരണം ചെയ്തു*


എടപ്പാൾ: ESAC ക്ലബ്ബ് കാബേജ് കോളിഫ്ളവർ തൈകൾ വിതരണം ചെയ്തു. പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും ജൈവവളം ഉപയോഗിച്ചുള്ള പച്ചക്കറി ഉൽപാദിപ്പിക്കുന്നതിനുമായാണ് പദ്ധതി ഒരുക്കിയത്. തവനൂർ കാർഷിക സർവ്വകലാശാലയിൽ വികസിപ്പിച്ചെടുത്ത കാബേജ് കോളിഫ്ളവർ തൈകളാണ് മെമ്പർമാർക്ക് വിതരണം ചെയ്തത്.

എടപ്പാൾ കൃഷി ഓഫീസർ വിനയൻ ക്ലബ്ബിലെ സീനിയർ മെമ്പർ അബ്ദുറഹ് മാന്  തൈകൾ നൽകി ഉദ്ഘാടനം ചെയ്തു.

പ്രസിഡൻറ്  സിക്കന്തർ, സെക്രട്ടറി ജയേഷ്, മജീദ് എൻ വി എന്നിവർ പ്രസംഗിച്ചു.

ckmnews