29 October 2020 Thursday

എടപ്പാളില്‍ എസ്ഡിപിഐ ആറ് വാര്‍ഡുകളിലും രണ്ട് ബ്ളോക്ക് ഡിവിഷനുകളിലും മത്സരിക്കും

ckmnews

*എസ്ഡിപിഐ എടപ്പാളിൽ ആറ് വാർഡുകളിലും രണ്ട് ബ്ലോക്ക് ഡിവിഷനുകളിലും മൽസരിക്കും* 


എsപ്പാൾ:വരാനിരിക്കുന്ന തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിൽ എടപ്പാൾ പഞ്ചായത്തിലെ ആറ് വാർഡുകളിലും രണ്ട് ബ്ലോക്ക് ഡിവിഷനുകളിലും  മൽസരിക്കാൻ SDPI തീരുമാനം.പൂക്കറത്തറയിൽ ചേർന്ന പാർട്ടിയുടെ പഞ്ചായത്ത്തല തെരഞ്ഞടുപ്പ് കൺവെൻഷൻ മണ്ഡലം ട്രഷറർ മുസ്തഫ തങ്ങൾ ഉദ്ഘാടനം ചെയ്തു.തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തഫ്സീർ തലമുണ്ട അധ്യക്ഷനായിരുന്നു.

SDPI എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് ജാഫർ പൂക്കറത്തറ, സെക്രട്ടറി മജീദ് പൊൽപ്പാക്കര, ലത്തീഫ് കോലളമ്പ്, ഹാരിസ് പൂക്കറത്തറ തുടങ്ങിയവർ സംസാരിച്ചു.

ckmnews