19 April 2024 Friday

ഉപഭോക്താവിന്റെ സുരക്ഷ ഉറപ്പ് വരുത്തും പാചകവാതക സിലിണ്ടറിന് നവംബര്‍ മുതല്‍ ഒടിപി നമ്പര്‍

ckmnews

ഉപഭോക്താവിൻറെ സുരക്ഷ ഉറപ്പുവരുത്തും: പാചകവാതക സിലിണ്ടറിന് നവംബർമുതൽ ഒടിപി നമ്പർ



ന്യൂഡൽഹി: നവംബർ ഒന്ന് മുതല്‍ വീടുകളില്‍ എൽ പി ജി വാങ്ങണമെങ്കില്‍ ഒടിപി നിർബന്ധമെന്ന് എണ്ണകമ്പനികൾ .സിലിണ്ടറുകളുടെ മോഷണം തടയാനും യഥാർത്ഥ ഉടമസ്ഥരെ  തിരിച്ചറിയാനുമാണ് ഈ തീരുമാനം . അതിന്റെ തുടക്കമായാണ് വീടുകളിൽ വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകൾക്ക് ഒടിപി നിർബന്ധമാക്കുന്നത്.


ഒടിപി ലഭിക്കാനുള‌ള നടപടി വളരെ ലളിതമാണ്. മൊബൈൽ വഴി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ ഒരു കോഡ് ലഭിക്കും. ഗ്യാസ് വിതരണ സമയത്ത് ഈ കോഡ് കാണിച്ചാൽ മതി.മേൽവിലാസവും ഫോൺനമ്പരും കൃത്യമായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് ഉപഭോക്താവിന്റെ സുരക്ഷയെ സംബന്ധിച്ച് ഒരു പുതിയ ചുവടുവയ്‌പ്പാണെന്ന് എണ്ണകമ്പനികൾ അറിയിച്ചു.


നൂറോളം നഗരങ്ങളിൽ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കാനാണ് കമ്പനികളുടെ തീരുമാനം .രാജസ്ഥാനിലെ ജയ്‌പൂരിൽ ഈ സംവിധാനം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.കൊമേർഷ്യൽ സിലിണ്ടറുകൾക്ക് ഇത് ബാധകമല്ലെന്നാണ് കമ്പനികൾ പറയുന്നത്.