19 April 2024 Friday

ലോക്ക് ഡൗണ്‍ :യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

ckmnews

ലോക്ക് ഡൗൺ ; യുവതി ആംബുലൻസിൽ പ്രസവിച്ചു 


കാസർഗോഡ്: ലോക്ക് ഡൗണിനിടെ കാസർഗോഡ് യുവതി ആംബുലൻസിൽ പ്രസവിച്ചു. പാട്ന സ്വദേശിനി ഗൗരി ദേവിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വേദനയെ തുടർന്ന് ഭർത്താവ് വിനന്തക്കൊപ്പം മംഗലാപുരം ആശുപത്രിയിലേക്ക് ആംബുലൻസിൽ പോയതായിരുന്നു. തലപ്പാടി അതിർത്തിയിൽ കർണാടക പോലീസ് ഇവരെ തടഞ്ഞു. പിന്നീട് കേരള പൊലീസ് മങ്കൽപാടി താലൂക് ആശുപത്രിയിലേക്ക് തിരിച്ചു വിട്ടു. ഇവിടേക്ക് വരും വഴിയാണ് പ്രസവം നടന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.