24 April 2024 Wednesday

എടപ്പാളില്‍ സെക്ടറല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി

ckmnews

എടപ്പാളില്‍ സെക്ടറല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി


എടപ്പാള്‍:ജില്ലയിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ച തദ്ദേശസ്ഥാപന പരിധിയില്‍ നിയമിച്ച സെക്ടറല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ എടപ്പാളില്‍ പരിശോധന നടത്തി.എടപ്പാള്‍ സെക്ടറല്‍ മജിസ്ട്രേറ്റ് ചുമതലയുള്ള വിനയന്‍,ചങ്ങരംകുളം എഎസ്ഐ ശിവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് എടപ്പാള്‍ ടൗണിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തിയത്.കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കാന്‍ കടയുടമകള്‍ക്കും ജീവനക്കാര്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി