20 April 2024 Saturday

ഓപ്പറേഷന്‍ റെയ്ഞ്ചര്‍ ചങ്ങരംകുളം മേഖലയില്‍ എട്ട് പേര്‍ പിടിയില്‍

ckmnews

ഓപ്പറേഷന്‍ റെയ്ഞ്ചര്‍ ചങ്ങരംകുളത്ത് എട്ട് പേര്‍ പിടിയില്‍


ചങ്ങരംകുളം:ഓപ്പറേഷന്‍ റെയ്ഞ്ചറിന്റെ ഭാഗമായി ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ വ്യാപക റൈഡില്‍ എട്ട് പേര്‍ പിടിയിലായി.തൃശൂർ റേഞ്ച് ഡി.ഐ.ജി സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ ഐലക്കാട് മേഖലയില്‍ നടത്തിയ പരിശോധനയിലാണ് 

ഐലക്കാട് കോട്ടമുക്ക്  സ്വദേശികളായ നരിയം വളപ്പില്‍ കിരണ്‍ (19)ആശ്ശേരിപുരക്കല്‍ അഭിറാം(19) കാട്ടുപമ്പ് അതുല്‍(19)കൂനത്ത്  പ്രഷോഭ്(18)താഴത്തേതില്‍ അസ്ളം(19)കോതകത്ത് അതുല്‍(18)എടപ്പറമ്മേല്‍ അര്‍ജ്ജുന്‍(18) എന്നിവര്‍ അറസ്റ്റിലായത്.കൂടാതെ പ്രായപൂര്‍ത്തിയാവാത്ത  ഒരാളും പിടിയിലായിട്ടുണ്ട്.ബൈക്കില്‍ അമിതവേഗതയില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പന അടക്കമുള്ള കേസുകളിലും നിരന്തരം മറ്റു അക്രമ സംഭവങ്ങളിലും ഉള്‍പ്പെട്ടവരാണ് പിടിയിലായത്.എസ്ഐ ബാബുരാജ്,അനുരാജ്,തുടങ്ങിയവരടങ്ങുന്ന അന്യേഷണ സംഘമാണ് വിവിധയിടങ്ങളില്‍ നിന്നായി എട്ട് പേരെ പിടികൂടിയത്.എട്ട് ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.