29 October 2020 Thursday

മഹാകവി അക്കിത്തം അനുസ്മരണം നടത്തി

ckmnews


ചങ്ങരംകുളം:കാലടീയം പ്രവാസികൂട്ടായ്‌മയുടെ  നേതൃത്വത്തിൽ ഗ്രാമികം വാട്ട്സപ്പ് കൂട്ടായ്‌മ മഹാകവി  അക്കിത്തം  അനുസ്മരണം നടത്തി.കാലടീയം പ്രവാസി കൂട്ടായ്‌മ പ്രസിഡണ്ട്‌ പി. കെ. രവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറിയും കവിയുമായ മണികണ്ഠൻ മേനോൻ മുഖ്യ പ്രഭാഷണം നടത്തി.കാലത്തിനു മുൻപേ സഞ്ചരിച്ച അക്കിത്തം  മലയാളികളുടെ സ്വകാര്യ അഹങ്കാരവും ഗ്രാമീണതയുടെ സൗന്ദര്യം പോലെ തനിമയാർന്ന രചനകളിലൂടെ ഒരു കാലഘട്ടത്തെ വരച്ചു കാട്ടിയ യഥാർത്ഥ മനുഷ്യസ്നേഹിയായിരുന്നു അക്കിത്തമെന്നു മണികണ്ഠമേനോൻ അനുസ്മരിച്ചു.കവിയും കാഥികനുമായ മനോജ് കാലടി, കുഞ്ഞുമുഹമ്മദ്, ആലിക്കുട്ടി എന്നിവരും അനുസ്മരണപ്രഭാഷണം നടത്തി.കാലടീയം വൈസ്പ്രസിഡന്റ് ബിജേഷ് സ്വാഗതവും, കാലടീയം ട്രഷറർ ജയരാജ്‌ പടിക്കൽ നന്ദിയും പറഞ്ഞു.

ckmnews