20 April 2024 Saturday

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍

ckmnews


ചങ്ങരംകുളം:നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേര്‍ പിടിയിലായി.ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നിര്‍ദേശപ്രകാരം എസ്ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ പിടിയിലായത്.ആലം മേഖലയില്‍ നടന്ന പരിശോധനയില്‍ ബൈക്കില്‍ വില്‍പന നടത്തുകയായിരുന്ന 350 പേക്കറ്റ് നിരോധിത പുകയില ഉല്‍പന്നം പിടിച്ചെടുത്തു.താടിപ്പടിയില്‍ നിന്ന് 25 പേക്കറ്റ് പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്.പ്രദേശത്ത് ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധനയാണ് നടന്ന് വരുന്നത്.