29 October 2020 Thursday

ഇത് തോടല്ല റോഡാണ് ചങ്ങരംകുളം ചിയ്യാനൂര്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു

ckmnews

ഇത് തോടല്ല റോഡാണ്


ചങ്ങരംകുളം ചിയ്യാനൂര്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു


ചങ്ങരംകുളം:മഴ പെയ്താല്‍ തോടും കുളവും ആവുന്ന ചങ്ങരംകുളം ചിയ്യാനൂര്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു.ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ നിന്ന് ചിയ്യാനൂര്‍ പോവുന്ന പ്രധാന റോഡാണ് തകര്‍ന്ന് വെള്ളം കെട്ടി നിന്ന് കാല്‍നട പോലും കഴിയാത്ത രീതിയില്‍ മാറിയിരിക്കുന്നത്.റോഡരികില്‍ അഴുക്കുചാലുകള്‍ മുഴുവന്‍ അടഞ്ഞ് വെള്ളവും ചളിയും റോഡില്‍ അടിഞ്ഞ് കൂടിയിട്ട് വര്‍ഷങ്ങളായി.റോഡിനിരുവശവും മൊന്തക്കാടുകള്‍ നിറഞ്ഞ് വഴിയാത്രക്കാര്‍ക്ക് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.

ckmnews