19 April 2024 Friday

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വ്യാപാരികള്‍ ഭക്ഷ്യവിഭവ കിറ്റുകള്‍ എത്തിച്ചു

ckmnews

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വ്യാപാരികള്‍ ഭക്ഷ്യവിഭവ കിറ്റുകള്‍ എത്തിച്ചു


ചങ്ങരംകുളം:കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂലം തൊഴിലും ഭക്ഷണവും എത്താതെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ചങ്ങരംകുളത്തെ വ്യാപാരികളും രംഗത്ത്.വ്യാപാരി വ്യാവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ജോലിയും ഭക്ഷണവും ഇല്ലാതെ കഴിയുന്ന പ്രദേശത്തെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വ്യാപാരികള്‍ ഭക്ഷ്യവിഭവ കിറ്റുകള്‍ എത്തിച്ചു നല്‍കിയത്.അലി പരുവിങ്ങല്‍ ഉദ്ഘാടനം ചെയ്തു.വികെഎം നൗഷാദ്,മൊയ്തുണ്ണി,നാസര്‍,പിപി കാലിദ്,തുടങ്ങിയവര്‍ നേതൃത്വം നല്‍കി