25 April 2024 Thursday

ചങ്ങരംകുളം ഡിവിഷനില്‍ അഞ്ചാമത്തെ അംഗണവാടിക്ക് തറക്കല്ലിട്ടു

ckmnews

ചങ്ങരംകുളം ഡിവിഷനിലെ  അഞ്ചാമത്തെ അംഗനവാടി കെട്ടിടത്തിന് തറക്കല്ലിട്ടു.


ചങ്ങരംകുളം:മലപ്പുറം ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷനിൽ 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ആലങ്കോട് പഞ്ചായത്തിലെ കോലിക്കര 157-ാം നമ്പർ അംഗനവാടി കെട്ടിടത്തിന് തറക്കല്ലിട്ടു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ എംബി ഫൈസല്‍ തറക്കല്ലിടല്‍ ഉദ്ഘാടനം ചെയ്തു.വർഷങ്ങളായി താൽക്കാലിക കെട്ടിടത്തിൽ പ്രയാസകരമായി പ്രവർത്തിക്കുന്ന അംഗനവാടിക്ക് സ്വന്തമായൊരു കെട്ടിടം പ്രദേശത്തുകാരുടെ നിരന്തര ആവശ്യവും എക്കാലത്തെയും സ്വപ്നവുമാണ് പൂര്‍ത്തിയാവുന്നത്.നാട്ടുകാരുടെ സഹകരണത്തോടെയാണ് അംഗണവാടിക്ക് സ്ഥലം വാങ്ങിയത്.എന്‍വി ഉണ്ണി,റഷീദ്,പിആര്‍ ഷര്‍മ്മിള,കെപി ബേബി,മറ്റു നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു