24 April 2024 Wednesday

പലിശ നിരക്ക് റിസര്‍വ് ബാങ്ക്‌ കുറച്ചു, വായ്പകള്‍ക്ക് 3 മാസം മോറട്ടോറിയം

ckmnews

*പലിശ നിരക്ക് റിസര്‍വ് ബാങ്ക്‌ കുറച്ചു, വായ്പകള്‍ക്ക് 3 മാസം മോറട്ടോറിയം*


ന്യഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന്റെ അടുത്തദിവസംതന്നെ ആര്‍ബിഐ റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു

കാഷ് റിസര്‍വ് റേഷ്യോയില്‍ ഒരുശതമാനവും കുറവുവരുത്തിയിട്ടുണ്ട്. ഇതോടെ സിആര്‍ആര്‍ മൂന്നുശതമാനമായി. എംപിസി യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.


ആര്‍ബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരക്ക് കാര്യമായി കുറച്ചതോടെ വായ്പ പലിശകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും. 



റിസര്‍വ് റിപ്പോ നിരക്ക് 90 ബേസിസ് പോയന്റാണ് കുറച്ചത്. 

തീരുമാനം വിപണിയില്‍ പണലഭ്യതവര്‍ധിപ്പിക്കാന്‍.

എംപിസിയിലെ ആറുപേരില്‍ നാലുപേരും നിരക്ക് കുറയ്ക്കലിനെ അനുകൂലിച്ചു.

പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്കുകുറയ്ക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍.

കാഷ് റിസര്‍വ് റേഷ്യോ ഒരുശതമാനം കുറച്ചു. ഇതോടെ സിആര്‍ആര്‍ 3 ശതമാനമായി.