27 October 2020 Tuesday

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശ് നിലത്തില്‍ കൃഷിയിറക്കി

ckmnews

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശ് നിലത്തില്‍ കൃഷിയിറക്കി


എടപ്പാൾ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി  സിപിഐ പൂക്കരത്തറ ബ്രാഞ്ച് പരിധിയിൽ അഖിലേന്ത്യ  കിസാൻ സഭയും കമ്യൂണിസ്റ്റ് പാർട്ടിയും  എഐവൈഎഫും സംയുക്തമായി തരിശുഭൂമിയിൽ കൃഷിയിറക്കി. പതിനേഴ് വർഷത്തോളമായി തരിശായി കിടന്ന സ്ഥലമാണ് പാകപ്പെടുത്തി നെൽകൃഷി ഇറക്കിയിരിക്കുന്നത്.മണികണ്ടൻ പൊട്ടത്തേൽ, രാജീവ് പാറക്കാട്ടേൽ,മുസ്തഫ, പരമൻ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടക്കുന്നത്.മണി, രാജീവ്, പരമൻ എന്നിവരാണ് കൃഷി പരിപാലിക്കൽ രംഗത്ത് സജീവമായിട്ടുള്ളത്.

ckmnews