29 October 2020 Thursday

കൊഴിക്കര സ്വദേശി അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

ckmnews


ചങ്ങരംകുളം:കൊഴിക്കര സ്വദേശി അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു.കൊഴിക്കര സ്വദേശി മാനു എന്ന ഇബ്രാഹിം കുട്ടി(53) ആണ് അജ്മാനിലെ ജോലി സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.മൃതദേഹം  നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.അജ്മാൻ കെഎംസിസി യുടെ സജീവ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറസാന്നിദ്ധ്യവുമായിരുന്നു ഇബ്രാഹിം കുട്ടി.

ഭാര്യ -സൽമ

മക്കൾ സാബിക്, ഷാനിത, ഷിബിൽ.മരുമകന്‍

മിർഷ വളാഞ്ചേരി.

ckmnews