28 March 2024 Thursday

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നന്നംമുക്ക് സില്‍വര്‍ സ്റ്റാറിന് ജില്ലാ പോലീസിന്റെ അംഗീകാരം

ckmnews

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നന്നംമുക്ക് സിൽവർസ്റ്റാറിനു ജില്ലാ പോലീസിന്റെ അംഗീകാരം


ചങ്ങരംകുളം:ലോക മഹാമാരി കോവിഡ്19 വൈറസ് വേളയിൽ ബോധവത്കരണ പ്രവർത്തനങ്ങളും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും നടത്തിയ നന്നംമുക്ക് സിൽവർ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന് കേരള പോലീസ് വകുപ്പിന്റെ അംഗീകാരം.പൊതുജനങ്ങളിൽ മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും വേണ്ടിയുള്ള ബോധവത്കരണങ്ങൾ, മാസ്ക് വിതരണം,സാനിറ്റൈസർ വിതരണം, ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി ക്ലബ്‌ പരിസരങ്ങളിലും,  പൊതുസ്ഥലങ്ങളിലും ക്വാറന്റൈൻ സെന്ററുകളിലും വീടുകളിലും അണുനശീകരണം,ലോക്ക്ഡൗൺ കാലയളവിൽ വീടുകളിലേക്ക് ആവശ്യ സാധനങ്ങളുടേയും മരുന്നുകളുടേയും വിതരണം,പൊതുസ്ഥലങ്ങളിലു, റേഷൻ കടയിലും സാമൂഹിക അകലം പാലിക്കുന്നതിനുള്ള നേതൃത്വം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ക്ലബ്ബിന് കീഴിൽ ഈ കാലയളവിൽ പൊതുജന നന്മക്കായി ചെയ്തിട്ടുണ്ട്.ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ ക്ലബ്‌ ഭാരവാഹികൾ മാത്രം പങ്കെടുത്ത ലളിതമായ  ചടങ്ങിൽ ചങ്ങരംകുളം സർക്കിൾ ഇൻസ്‌പെക്ടർ "ചിറക്കൽ ബഷീർ" ജില്ലാ  പോലീസിന്റെ അനുമോദന പത്രം ക്ലബ്ബ്  ഭാരവാഹികൾക്ക് സമ്മാനിച്ചു.കോവിഡ് പ്രതിരോദത്തിൽ പ്രവർത്തിച്ച ക്ലബ്‌ പ്രവർത്തകരെ പ്രത്യേകം അനുമോദിച്ചു.പ്രസിഡന്റ്‌ വിഎം സിദ്ധിക്ക്,സെക്രെട്ടറി  ഷെബീർ കെഎ,വൈസ്  പ്രസിഡന്റ്‌ കെഎം  യാസർ,മുഖ്യ രക്ഷാധികാരി മുഹമ്മദലി,  ഖജാൻജി ഹർഷദ് കെഎ,   അഫ്സൽ കെഎ  തുടങ്ങിയവർ പങ്കെടുത്തു.