28 October 2020 Wednesday

മാത്തൂര്‍ സ്വാലിഹ് അല്‍-ഹസനി അനുസ്മരണ സംഗമം സംഘടിപ്പിച്ചു

ckmnews

*മാത്തൂർ സ്വാലിഹ് അൽ-ഹസനി :* *അനുസ്മരണ സംഗമം സംഘടിപ്പിച്ചു.*


ചങ്ങരംകുളം :പ്രമുഖ സൂഫി വര്യൻ ഉസ്താദ് മാത്തൂർ യു പി മുഹമ്മദ് മുസ് ലിയാരുടെ മകനും സുന്നീ പ്രാസ്ഥാനിക രംഗത്തെ നിറസാനിധ്യവുമായിരുന്ന സ്വാലിഹ് അൽ ഹസനിയെ അനുസ്മരിച്ചു.

  പന്താവൂർ ഇർശാദിൽ സംഘടിപ്പിച്ച സംഗമം കേരള മുസ് ലിം ജമാഅത്ത് എടപ്പാൾ സോൺ  ഫിനാൻസ് സെക്രട്ടറി കെ.സിന്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.വാരിയത്ത് മുഹമ്മദലി ആധ്യക്ഷത വഹിച്ചു. ഇർശാദ് ഒമാൻ കമ്മിറ്റി പ്രസിഡണ്ട് ഇ വി സുലൈമാൻ മുസ് ലിയാർ, വി.പി ശംസുദ്ധീൻ ഹാജി, പി പി നൗഫൽ സഅദി, സി വി അബ്ദുൽ ജലീൽ അഹ്സനി, അബ്ദുൽ ബാരി സിദ്ധീഖി, ഇസ്മാഈൽ ബാഖവി ഒതളൂർ, കെ പി എം ബശീർ സഖാഫി, വി പി അബ്ദു ലത്തീഫ് മുസ് ലിയാർ, കെ.പി ഉമർ സഖാഫി പ്രസംഗിച്ചു.

ckmnews