29 October 2020 Thursday

എസ് ജെ എം നന്നംമുക്ക് റെയ്ഞ്ച് മീലാദ് കിറ്റ് വിതരണം നടത്തി

ckmnews

*എസ് ജെ എം നന്നംമുക്ക് റെയ്ഞ്ച് മീലാദ്‌ കിറ്റ് വിതരണം നടത്തി*


ചങ്ങരംകുളം : സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ നന്നംമുക്ക് റെയ്ഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നുറോളം വരുന്ന  മദ്രസാധ്യാപകർക്ക് മീലാദ് കിറ്റ് വിതരണം നടത്തി.

       കോവിഡിന്റെ സാമൂഹിക സാഹചര്യത്തിൽ സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് കേരളീയ സമൂഹത്തിന്റെ ധാർമിക ചിട്ട രൂപപ്പെടുത്തുന്നത്തിൽ പ്രധാന പങ്ക് നിർവനിക്കുന്ന മദ്രസാധ്യപകരെ ചേർത്ത് പിടിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് പദ്ധതി നടപ്പിൽ വരുത്തിയത്.

സുന്നി മാനേജ്മെൻറ് അസോസിയേഷൻ എടപ്പാൾ മേഖല ഉപാധ്യക്ഷൻ വി പി ശംസുദ്ധീൻ ഹാജി വിതരണോദ്ഘാടനം നിർവഹിച്ചു. കെ.പി എം ബശീർ സഖാഫി ആധ്യക്ഷത വഹിച്ചു.കെ സിദ്ധീഖ് മൗലവി അയിലക്കാട്, ഇ വി സുലൈമാൻ മുസ് ലിയാർ വാരിയത്ത് മുഹമ്മദലി, അബ്ദുൽ ബാരി സിദ്ധീഖി,

പി പി നൗഫൽ സഅദി, വി പി അബ്ദുലത്തീഫ് മുസ് ലിയാർ പ്രസംഗിച്ചു.

ckmnews