29 March 2024 Friday

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ആന്ധ്രയിലും തെലങ്കനായിലും പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി

ckmnews

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; 


ആന്ധ്രയിലും തെലങ്കനായിലും പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി



തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് വടക്കൻ കേരളത്തിൽ പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ട്. തൃശ്ശൂർ പാലക്കാട്, മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് തുടങ്ങി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെലങ്കാനയിൽ സ്ഥിതി ചെയ്തിരുന്ന തീവ്രന്യൂനമർ‍ദ്ദം മഹാരാഷ്ട്രയിൽ പ്രവേശിച്ചു. ഇന്ന് ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിക്കും. കേരളതീരത്ത് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കില്ല.


അതേസമയം ആന്ധ്രയിലും തെലുങ്കാനയിലും പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. ഹൈദരാബാദിൽ മാത്രം പതിനെട്ടു പേർ മരിച്ചു. നഗരം പൂർണ്ണമായി വെള്ളത്തിലാണ്. മതിലുകളും വീടും തകർന്നാണ് മരണങ്ങളിൽ അധികവും. ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറി. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്ര ശേഖർ റാവുവുമായും ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ചു. 


സാധ്യമായ എല്ലാ സഹായവും സംസ്ഥാനങ്ങൾക്ക് എത്തിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്ത് രൂപപ്പെട്ട ന്യുനമർദ്ദം ആണ് പേമാരിക്ക് കാരണമായത്. ന്യുന മർദ്ദം ശക്തി കുറഞ്ഞു ഇപ്പോൾ മധ്യ മഹാരാഷ്ട്രക് മുകളിൽ സ്ഥിതിചെയ്യുകയാണ്.