29 March 2024 Friday

ബാപ്പുജി ജീവിതംസന്ദേശമാക്കിയ മഹത് വെക്തിത്വം:പി വിജയന്‍ ഐപിഎസ്

ckmnews

ബാപ്പുജി ജീവിതം സന്ദേശമാക്കിയ മഹത് വ്യക്തിത്വം:പി.വിജയൻ ഐ.പി.എസ്


എടപ്പാൾ: സാമൂഹിക നൻമ മുന്നിൽ കണ്ട് പ്രവർത്തിക്കുകയും തന്റെ ജീവിത സന്ദേശം സമൂഹത്തിന് മാതൃകയാക്കുകയും ചെയ്ത ഒരു മഹത് വ്യക്തിത്വമായിരുന്നു ഗാന്ധിജിയെന്ന് ഐ.ജി. പി വിജയൻ ഐ.പി.എസ്  പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച "ബാപ്പുജിയിൽ നിന്ന് ചാച്ചാജിയിലേയ്ക്ക് " എന്ന  ഓൺലൈൻ വെബ്ബിനാർ സീരിസ് ഓൺലൈനിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഗാന്ധി ലോകത്തിന് നൽകിയ സന്ദേശം തന്റെ ജീവിതമായിരുന്നു. താൻ കാണാൻ ആഗ്രഹിക്കുന്ന ലോകം തന്റെ ജീവിതത്തിൽ പകർത്തിയശേഷമായിരുന്നു അദ്ദേഹം മറ്റുള്ളവരോട് അതേക്കുറിച്ച് പറഞ്ഞിരുന്നത്.

ഗാന്ധിജി എല്ലാ മതങ്ങളേയും സമഭാവനയോടെയാണ് കണ്ടത്. അദ്ദേഹത്തെ ഒരു മതത്തിന്റെ വക്താവായി ആരും കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സത്യവും, അഹിംസയും മുറുകെപ്പിടിച്ച് കൊണ്ട് ജീവിച്ച ഗാന്ധിജിയെപ്പറ്റി പുതുതലമുറ അറിയണമെന്നും മുഖ്യപ്രഭാഷണം നടത്തിയ മുൻ വൈസ് ചാൻസലറും ഗാന്ധി ദർശൻ വേദി ചെയർമാനുമായ ഡോ: എം.സി. ദിലീപ് കുമാർ പറഞ്ഞു.സംസ്ഥാന  ചെയർമാൻ അഡ്വ: ജി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.ജി.ഡി. ജനറൽ സെക്രട്ടറി ഡോ: നെടുമ്പന അനിൽ , എം.എസ് ഗണേശൻ എന്നിവർ സംസാരിച്ചു .

അഡ്വ: ആൽബർട്ട് ജോസ് മോഡറേറ്ററായിരുന്നു. കെ വേദവ്യാസൻ രാജൻ കുരുക്കൾ, പ്രൊഫ: ദാസൻ പുത്തലത്ത്, ഡോ: ടി.എസ് ജോയ്, എസ്. വി മോഹൻ ,അഡ്വ. ഗ്ലോറി ജോർജ് എന്നിവർ ക്ലാസുകൾ നയിച്ചു. സുരേഷ് ബാബുവാഴൂർ നന്ദി പറഞ്ഞു.