25 April 2024 Thursday

എടപ്പാളിലെ രണ്ട് വൻകിട സ്ഥാപനങ്ങളിൽ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു

ckmnews


എടപ്പാൾ:എടപ്പാളിലെ രണ്ട് ഷോപ്പുകളിലായി വില്‍പനക്ക് വെച്ച നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു.ബിസ്ക്കറ്റ് കാർട്ടൂൺ ബോക്സുകളില്‍ സൂക്ഷിച്ച 721 ഹാൻസ് പാക്കറ്റുകളും 58000 രൂപയുമാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.എടപ്പാൾ മേഖലയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ലഹരി വില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നിർദ്ദേശത്തെ തുടർന്ന് ചങ്ങരംകുളം സബ് ഇൻസ്‌പെക്ടർ ബാബുരാജിന്റെ നേധൃതത്തിൽ നടത്തിയ പരിശോധനയിലാണ്  നിരവധി ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.എസ് ഐക്ക് പുറമെ എസ് സിപിഒ മാരായ സുധാകരൻ,ഉദയകുമാർ,അരുൺ,സനൽ തുടങ്ങിയവർ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.വരും ദിവസങ്ങളിൽ പരിശോധന ശക്തമാകുമെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.