28 October 2020 Wednesday

സുബൈര്‍ സിന്ദഗിയുടെ മാന്‍ ഓഫ് ഒമെന്‍ റിലീസ് ചെയ്തു ചിത്രീകരണം പൂര്‍ണ്ണമായും വിദേശത്ത്

ckmnews


ചങ്ങരംകുളം:O2 എന്റര്‍ടൈമന്റിന്റെ ബാനറിൽ

സുബൈർ സിന്ദഗി പവിട്ടപ്പുറം സംവിധാനം ചെയ്ത മാന്‍ ഓഫ് ഒമെന്‍ റിലീസ് ചെയ്തു.പ്രവാസികള്‍ മാത്രം അഭിനയിച്ച പൂർണ്ണമായും വിദേശത്തു വെച്ച്  ചിത്രീകരിച്ച ഈ ഹൃസ്വ ചിത്രം ESSAR MEDIA YOU ട്യൂബ് ചാനലിലൂടെയാണ് നിര്‍മാതാക്കള്‍ പുറത്തിറക്കിയത്.മറിമായത്തിലൂടെ ജന ഹൃദയം കീഴടക്കിയ പ്രശസ്ഥ സിനിമാതാരം നിയാസ് ബക്കർ,മലയാള സിനിമാ താരവും,മോഡലും കൂടിയായ, അനു നായർ, ഗീതി സംഗീത തുടങ്ങിയവരുടെ ഫേസ് ബുക്ക്‌ പേജിലൂടെയാണ് ഇന്ന് ബുധനാഴ്ച വൈകുന്നേരം 7:30 ന് റിലീസ് ചെയ്തത്.ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയും ജീവകാരുണ്യപ്രവര്‍ത്തകനും എഴുത്തുകാരനും സിനിമാ കലാസംവിധായകനുമായ സുബൈര്‍ സിന്ദഗിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ഷഫീക് എറവറാംകുന്നിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും എഴുതിയതും സുബൈർ സിന്ദഗി തന്നെയാണ്.ചായാ ഗ്രഹണം നിർവഹിച്ചത് രാഗേഷ് ഗോവിന്ദൻ ആണ്.എഡിറ്റിംഗ് സോനു

സംഗീതം വിജേഷ്

സ്റ്റിൽ ആൻഡ് ടൈറ്റിൽ

വിപിൻ.പോസ്റ്റർ ഫൈനൽ ഡിസൈൻ, acid.പ്രവാസികളുടെ ജീവിതകഥയെ ആസ്പതമാക്കി ഒരുക്കിയ ചിത്രം യുഎയി യിലെ ജോലി തിരക്കിൽ ഏറെ പരിമിതികളിൽ നിന്ന് കൊണ്ടാണ് പൂർത്തിയക്കിയത്.മേക്കപ്പ്, വസ്ത്രാലങ്കാരം,കലാസംവിധാനം,അസോസിയേറ്റ് തുടങ്ങിയ ടെക്നിക്കൽ സഹായങ്ങൾ ഒന്നുമില്ലാതെയാണ് പ്രവാസ ലോകത്ത് നിന്നും ഈ കൊച്ചു സിനിമ പിറന്നിരിക്കുന്നത്.അബ്ദുൽ ജലീൽ,ഹ്മത്തുള്ള,

ഷഫീക് എറവറാംകുന്ന്,ഫൈസൽ, സൈനുദ്ധീൻ,സുബൈർ, അമ്പിളി, ലക്ഷ്മി തുടങ്ങിയ പ്രവാസികളാണ് അഭിനേതാക്കൾ.

https://youtu.be/p_lHCH4wDmY

ckmnews