28 March 2024 Thursday

കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി സ്വകാര്യ ആശുപത്രി വിട്ടു കൊടുത്തു യുവാക്കൾ മാതൃകയായി

ckmnews

കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആസ്പെൽ മെഡിസിറ്റി വിട്ടു കൊടുത്തു യുവാക്കൾ മാതൃകയായി


വെളിയംകോട്: തീരദേശമേഖലയിൽ കുറഞ്ഞ സമയത്തിനുള്ളിൽ ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നൽകിയ ആസ്പെൽ മെഡിസിറ്റി ഹോസ്പിറ്റൽ  അവശ്യ   ഘട്ടത്തിൽ  വിട്ടു  നല്കാൻ  തയ്യാറായത് മാതൃകാപരമാണ്. ഹോസ്പിറ്റൽ ഉടമകളായ ഹാരിസ് വടക്കത്തേൽ ,ഡോ: റിജാസ് എന്നിവരുടെ ഇടപെടലാണ് ശ്രദ്ധേയമായത്. പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആറ്റുണ്ണി തങ്ങൾ,  തഹസിൽദാർ, ആരോഗ്യ വകുപ്പ് പ്രതിനിധികൾ  ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. നാടിനും സമൂഹത്തിനും പ്രതിസന്ധികൾ വരുമ്പോൾ തന്നെയാണ് ഹോസ്പിറ്റൽ സേവനം ഉറപ്പ് വരുത്തേണ്ടതെന്ന് ഹാരിസ് വടക്കതെൽ മീഡിയയോട് പങ്ക് വെച്ചു.