27 October 2020 Tuesday

ഫൈബര്‍ വള്ളം മറിഞ്ഞ് വെളിയംകോട് സ്വദേശി മരിച്ചു

ckmnews


പൊന്നാനി:ഫൈബർ വള്ളം മറിഞ്ഞ് വെളിയംകോട് സ്വദേശി മരിച്ചു.വെളിയംകോട് പാമ്പൻ റോഡ് സ്വദേശി തോണിക്കടയിൽ ആലി എന്നവരുടെ മകൻ കബീർ(46)ആണ് വെളിയംകോട് ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്.ഫൈബർ വള്ളത്തിൽ 4 പേരാണ് ഉണ്ടായിരുന്നത്.ഇവരിൽ മൂന്ന് പേർ നീന്തി കരക്കെത്തിയെങ്കിലും കബീറിനെ കാണാതാവുകയും,തിരച്ചിലിനിടെ കണ്ടെത്തുകയുമായിരുന്നു.കബീറിനെ പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ckmnews