27 October 2020 Tuesday

ഐഫോണ്‍ 12 പുറത്തിറക്കി ,ചാർജറും ഇയർഫോണും ഇല്ല ,മണിക്കൂറുകള്‍ക്കകം ഐഫോണ്‍ 11ന്റെ വില 13,400 രൂപകുറച്ചു

ckmnews
ഐഫോണ്‍ 12 സീരീസ് പുറത്തിറക്കി മണിക്കൂറുകള്‍ക്കകം ഐഫോണ്‍ 11ന്റെ വില ആപ്പിള്‍ 13,400 രൂപയോളം കുറച്ചു. ഉയര്‍ന്ന വിലമൂലം ഐഫോണ്‍ 12 സീരിസിലേയ്ക്ക് പോകാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് മികച്ച സാധ്യതയാണ് വിലക്കുറവ് നല്‍കിയിരിക്കുന്നത്. 


രാജ്യത്ത് പുതിയാതി തുറന്ന ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ ഐഫോണ്‍ 11ന്റെ 64ജി.ബി മോഡല്‍ 54,900 രൂപയ്ക്ക് ലഭ്യമാണ്. നേരത്തെ 68,300 രൂപയായിരുന്നു ഈ മോഡലിന്റെ വില. ഐഫോണ്‍ 11ന്റെ 128 ജി.ബി മോഡല്‍ 59,900 രൂപയ്ക്കും ലഭിക്കും. 256 ജി.ബി വേരിയന്റിന് 69,900 രൂപയുമാണ് വില. 


എസ്ഇ, എക്‌സ്ആര്‍ സീരിസിന്റെ വിലയിലും കുറവുവരുത്തിയിട്ടുണ്ട്. ഐഫോണ്‍ എസ്ഇ 128 ജി.ബി, 256 ജി.ബി മോഡലുകള്‍ യഥാക്രമം 39,900 രൂപയ്ക്കും 44,900 രൂപയുക്കും ലഭിക്കും. ഐഫോണ്‍ എസ്ഇ 256 ജി.ബി വേരിയന്റിന് 54,900 രൂപയാണ് വില. ഐഫോണ്‍ എക്‌സ്ആര്‍ 64 ജി.ബിക്ക് 47,900 രൂപയും 128 ജി.ബി മോഡലിന് 52,900 രൂപയും നല്‍കിയാല്‍മതി. 


ഉത്സവ ഓഫറിന്റെ ഭാഗമായി ഒക്ടോബര്‍ 17മുതല്‍  ഐഫോണ്‍ 11നൊപ്പം എയര്‍പോഡുകളും ആപ്പിള്‍ സ്റ്റോര്‍ സൗജന്യമായി നല്‍കും. ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഐ ഫോണ്‍ 11ന് 18,000 രൂപയോളം വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പേരിൽ ഐഫോൺ 12 ബോക്സിൽ ചാർജറും ഇയർഫോണും ഉൾപ്പെടുത്തുന്നില്ലെന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്.ഇപ്പോള്‍ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ പഴയ ഫോണിന്റെ ചാര്‍ജര്‍ ഉപയോഗിക്കാമെന്നുവച്ചാല്‍ പോലും ആന്‍ഡ്രോയിഡ് സിസ്റ്റം ഉപയോഗിക്കുന്നവർ ഐഫോണ്‍ വാങ്ങുകയാണെങ്കില്‍ ചാര്‍ജര്‍ വേറെ വാങ്ങേണ്ടതായി വരാം. മാക്‌റൂമേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞത് പോലെ ഐഫോണിനൊപ്പം ഒരു യുഎസ്ബി-സി കേബിള്‍ മാത്രമാണ് ഉണ്ടാകുക.


ഐഫോണുകള്‍ക്കൊപ്പം നല്‍കിവന്നിരുന്ന ഇയര്‍ഫോണുകളായ ഇയര്‍പോഡുകള്‍ ഈ വര്‍ഷം നല്‍കാതിരിക്കുന്നത് ഉപയോക്താക്കളുടെ ശ്രദ്ധ, തങ്ങളുടെ എയര്‍പോഡുകളിലേക്ക് തിരിക്കാനാണെന്നും സൂചനയുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ കാരണം പറഞ്ഞാണ് പവര്‍ അഡാപ്റ്റര്‍ നല്‍കാതിരിക്കുന്നത്. ഇതിനാൽ തന്നെ പുതിയ ഐഫോണിന് വളരെ കാലമായി കാത്തിരുന്ന യുഎസ്ബി-സി പോര്‍ട്ട് ലഭിക്കുകയും ചെയ്തു. 


നിലവില്‍ ഐഫോണുകളിലുള്ള ആപ്പിളിന്റെ സ്വന്തം ലൈറ്റ്‌നിങ് പോര്‍ട്ടിനെക്കാള്‍ വേഗമുണ്ട് യുഎസ്ബി-സി പോര്‍ട്ടിന്അതിവേഗ 5ജി ടെക്നോളജിയാണ് പുതിയ ഐഫോണുകളുടെ പ്രധാന സവിശേഷത. 5 ജിപിഎസ് ഡൗൺലോഡിങ് വേഗവും 200 എംബിപിഎസ് അപ്‌ലോഡിങ് വേഗവും ഐഫോൺ 5ജി ഹാൻഡ്സെറ്റുകൾക്ക് ഉണ്ടാകുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഐഫോണുകൾക്കൊപ്പം ചാർജറും ഹെഡ്ഫോണുകളും നൽകുന്നില്ല. പകരം ടൈപ്പ് സി കേബിൾ മാത്രമാണ് ഐഫോൺ 12 ബോക്സിലുണ്ടാകുക.


A14 ബയോണിക് ആണ് ഐഫോൺ 12 ന്റെ കരുത്ത്. ഒരേ ചിപ്പ് പുതിയ ലൈനപ്പിലെ എല്ലാ മോഡലുകളെയും മികച്ചതാക്കും. മുൻ തലമുറ ചിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 60 ശതമാനം വേഗമുള്ള ഗ്രാഫിക്സ് വാഗ്ദാനം ചെയ്യുന്നു. 12 എംപി അൾട്രാ വൈഡ് ക്യാമറ + 12 എംപി വൈഡ് ആംഗിൾ ലെൻസുമായാണ് ഐഫോൺ 12 വരുന്നത്. ഐഫോൺ 12 ന്റെ ക്യാമറയ്ക്ക് കുറഞ്ഞ വെളിച്ചത്തിൽ അതിശയകരമായ ചിത്രങ്ങൾ പകർത്താനാകുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. നൈറ്റ് മോഡും കമ്പനി മെച്ചപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഐഫോൺ 12 മോഡലുകളിലും ഫ്രണ്ട്, റിയർ ക്യാമറകളിൽ നൈറ്റ് മോഡ് ഫീച്ചറുകളുണ്ട്.


∙ ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ്


ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവയുൾപ്പെടെ രണ്ട് പുതിയ ഐഫോൺ 12 മോഡലുകൾ കൂടി ആപ്പിൾ പ്രഖ്യാപിച്ചു. പ്രോ മോഡലിന് 6.5 ഇഞ്ച് സ്‌ക്രീനും പ്രോ മാക്‌സിന് 6.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയുമുണ്ട്. രണ്ട് ഐഫോണുകളിലും എ 14 ബയോണിക് ചിപ്‌സെറ്റാണ് ഉള്ളത്, ഇത് വിലകുറഞ്ഞ ഐഫോണുകളെ മികച്ചതാക്കുന്നു. 12 എംപി അൾട്രാവൈഡ് 12 വൈഡ് ആംഗിൾ ലെൻസ് 12 ടെലിഫോട്ടോ ലെൻസുമായാണ് ഐഫോൺ 12 പ്രോ വരുന്നത്. ഈ രണ്ട് ഐഫോണുകളും ഡീപ് ഫ്യൂഷൻ ക്യാമറ സവിശേഷതയോടെയാണ് വരുന്നത്. ഐഫോൺ 12 പ്രോ ക്യാമറകളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ 'പ്രോ-ലെവൽ' സവിശേഷതകളുള്ള പുതിയ ക്യാമറ സംവിധാനമാണ് ഐഫോൺ 12 പ്രോ മാക്‌സിലുള്ളത്.


∙പ്രധാന ഫീച്ചറുകൾ


എച്ച്ഡിആർ വിഡിയോ റെക്കോർഡിങ് ആദ്യമായി ഐഫോണുകളിൽ വരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഐഫോൺ 12 പ്രോയ്ക്ക് ഡോൾബി വിഷൻ എച്ച്ഡിആറിൽ വിഡിയോകൾ റെക്കോർഡുചെയ്യാനും ഫോട്ടോസ് ആപ്ലിക്കേഷനിൽ തന്നെ എഡിറ്റുചെയ്യാനും കഴിയും. 'ഇൻസ്റ്റന്റ് എആർ എക്സ്പീരിയൻസ്' നൽകുന്ന ലിഡാർ സ്കാനറുമായാണ് പ്രോ മോഡലുകൾ വരുന്നത്. കുറഞ്ഞ വെളിച്ചത്തിൽ ഫൊട്ടോഗ്രാഫിക്കായി ഒബ്‌ജക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് ഉപയോഗിക്കുന്നു.


∙ ഐഫോൺ 12 മിനി


ഐഫോൺ 12 നൽകുന്ന എല്ലാ ഫീച്ചറുകളും ഐഫോൺ 12 മിനി വാഗ്ദാനം ചെയ്യുന്നു. 5.7 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയുണ്ട്. അഞ്ച് നിറങ്ങളിലാണ് ഇത് ലഭ്യമാകുക. ഏറ്റവും പുതിയ ബയോണിക് എ 15, ഐഒഎസ് 14 എന്നിവ ഇതിലുണ്ട്. ഐഫോൺ 12 ന്റെ തുടക്ക വില 799 ഡോളറിലും ഐഫോൺ 12 മിനിയുടെ കുറഞ്ഞ വില 699 ഡോളറിലുമാണ് ആരംഭിക്കുന്നത്.


∙ ഐഫോൺ 12 സീരീസിന്റെ ഇന്ത്യയിലെ വില


ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവ 64 ജിബി, 128 ജിബി, 256 ജിബി മോഡലുകളിൽ യഥാക്രമം 79,900 രൂപ മുതൽ 69,900 രൂപ വരെയാകും ഇന്ത്യൻ വില. ആപ്പിൾ ഡോട്ട് കോം, ആപ്പിൾ അംഗീകൃത റീസെല്ലറുകൾ വഴി ഹാൻഡ്സെറ്റുകള്‍ ലഭിക്കും. ഒക്ടോബർ 30 വെള്ളിയാഴ്ച മുതൽ ഐഫോൺ 12 ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് അറിയുന്നത്.


ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് 128 ജിബി, 256 ജിബി, 512 ജിബി മോഡലുകളിൽ യഥാക്രമം 119,900 രൂപ മുതൽ 129,900 രൂപ വരെയാണ് വില. ഗ്രാഫൈറ്റ്, സിൽവർ, ഗോൾഡ്, പസിഫിക് ബ്ലൂ എന്നീ നിറങ്ങളിൽ ലഭിക്കും. ആപ്പിൾ ഡോട്ട് കോം, ആപ്പിൾ അംഗീകൃത റീസെല്ലറുകൾ എന്നിവ വഴിയാണ് വില്‍പ്പന. ഒക്ടോബർ 30 വെള്ളിയാഴ്ച മുതൽ ഐഫോൺ 12 പ്രോ ഇന്ത്യയിൽ ലഭ്യമാകും.

ckmnews