29 October 2020 Thursday

വര്‍ദ്ധിപ്പിച്ച റെയില്‍വേ പ്ളാറ്റ്ഫോം ടിക്കറ്റ് നിരക്ക് ഒഴിവാക്കണം:കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രെയിന്‍ യൂസേഴ്സ് അസോസിയേഷന്‍

ckmnews

വർദ്ധിപ്പിച്ച റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് ഒഴിവാക്കണം.


   ചങ്ങരംകുളം : കോവിഡ്  പശ്ചാത്തലത്തിൽ റെയിൽവേ നഷ്ടം നികത്താനെന്ന പേരിൽ പ്ലാറ്റ്ഫോം ടിക്കറ്റ് അഞ്ചരിട്ടി വർദ്ധിപ്പിച്ചതും,  ഘട്ടം ഘട്ടമായുള്ള സ്വകാര്യവൽക്കരണവും,  നിരക്ക് വർധനയും,  മുതിർന്ന പൗരന്മാർക്കും,  സീസൺ ടിക്കറ്റ്ക്കാർക്കും ഉൾപ്പെടെയുള്ള ഇളവുകൾ പരിമിതപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രെയിൻ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോക്ടർ എ വി അനൂപ്, വർക്കിങ് ചെയർമാനും കേരള റീജിയൻ പ്രസിഡണ്ട് ഷെവലിയാർ സി. ഇ. ചാക്കുണ്ണി, കൺവീനർമാരും,  DRUCC അംഗങ്ങളുമായ എം. പി അൻവർ,  സൺഷൈൻ ഷൊർണൂർ എന്നിവർ ആവശ്യപ്പെട്ടു. 



  ബാംഗ്ലൂർ KSR റെയിൽവേസ്റ്റേഷൻ ഉൾപ്പെടെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ 26/09/2020 മുതൽ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (IRSDC ) പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് ( രണ്ടുമണിക്കൂർ) ഒറ്റയടിക്ക് അഞ്ച് ഇരട്ടിയാക്കി ഒരാൾക്ക് 50 രൂപയാക്കി.  താമസിയാതെ മറ്റു പ്രധാനപ്പെട്ട സ്റ്റേഷനുകളിലും ഈ നിരക്ക്  പ്രാബല്യത്തിൽ വരുമെന്ന് അറിയുന്നു. 


റെയിൽവേ യാത്ര ടിക്കറ്റ് മിനിമം 50 രൂപ ആക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് കോൺഫെഡറേഷൻ ആശങ്കപ്പെടുന്നു. 


 അല്ലെങ്കിൽ പ്രബുദ്ധരായ യാത്രക്കാർ പ്ലാറ്റ്ഫോം പ്രവേശനത്തിന് ഹ്രസ്വദൂര യാത്രാ ടിക്കറ്റ് എടുക്കാൻ നിർബന്ധിതരാവും. 

   പുതിയതായി ആരംഭിക്കുന്ന എക്സ്പ്രസ് വണ്ടികളിൽ എല്ലാം സ്പെഷ്യൽ എന്ന ഓമനപ്പേരിലാണ് അറിയപ്പെടുക. റിസർവേഷൻ യാത്ര മാത്രം അനുവദിക്കുന്നത് കൊണ്ട് അമിത നിരക്ക് നൽകാൻ അത്യാവശ്യ യാത്രക്കാർ നിർബന്ധിതരാവും. ദിനംപ്രതി യാത്രക്കാർക്ക് സീസൺ ടിക്കറ്റ് അനുവദിക്കുന്നുമില്ല


. മുതിർന്ന പൗരന്മാർക്ക് ഇളവുകൾ നൽകുന്നില്ല. തൊഴിൽ രഹിതരായ യുവാക്കൾ, കർഷകർ,  വിദേശ വിദ്യാർഥികൾക്ക് നൽകിവരുന്ന ഇളവുകളും പിൻവലിക്കുമെന്ന് അറിയുന്നു. 

   റെയിൽവേ പ്രധാന നഗരങ്ങളിലേക്ക് എല്ലാം വണ്ടികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ - യശ്വന്തപുരം, ഐലൻഡ് എക്സ്പ്രസ്, തിരുവനന്തപുരം - മംഗലാപുരം മാവേലി എക്സ്പ്രസ് ആരംഭിക്കണം എന്നും അവർ ആവശ്യപ്പെട്ടു.

ckmnews