27 October 2020 Tuesday

സ്പീക്കര്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് കോവിഡ്:സ്പീക്കര്‍ ക്വോറന്റൈനില്‍

ckmnews

പൊന്നാനി:സ്പീക്കര്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ക്വോറന്റൈനില്‍.സ്പീക്കറുടെ പൊന്നാനി പ്രാദേശിക ഓഫീസിലെ നാലു ജീവനക്കാര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.അവരുമായി സമ്പര്‍ക്കമുണ്ടായിരുന്ന സ്പീക്കര്‍ ഇന്നു മുതലാണ് ക്വാറന്‍റൈനില്‍ പ്രവേശിച്ചത്.സമ്പൂര്‍ണ്ണ ഹൈടെക് ക്ലാസ്സ് മുറി പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പൊന്നാനിയിലായിരുന്ന സ്പീക്കര്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് അറിഞ്ഞയുടന്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്ക് തിരിച്ചെത്തിയാണ് ക്വാറന്‍റൈനില്‍ പ്രവേശിച്ചത്.

ckmnews