08 December 2023 Friday

കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച ആർട്സ് ഫെസ്റ്റ് സമാപിച്ചു

ckmnews


ചങ്ങരംകുളം:വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച ആർട്സ് ഫെസ്റ്റ് സമാപിച്ചു.രണ്ട് ദിവസമായി നടന്ന കലാമത്സരത്തിൽ യെല്ലോ ഹൗസ് ചാമ്പ്യന്മാരായി.റെഡ്, ബ്ലൂ, ഗ്രീൻ എന്നീ ഹൗസുകൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടി.വിജയികൾക്കുള്ള ട്രോഫി ഫെസ്റ്റ് സമാപന ചടങ്ങിൽ പ്രിൻസിപ്പൽ മുഹമ്മദ് അൻസാർ കെ. ടി കൈമാറി. വൈസ് പ്രിൻസിപ്പൽ പ്രിയ ടി. കെ., എം. എസ്. ഹെഡ് അഷ്കർ അലി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഇബ്രാഹിം പി. എം.പ്രോഗ്രാം കോഡിനേറ്റർ രതി എ.കെ എന്നിവർ ചടങ്ങിൽ ആശംസ പ്രഭാഷണം നിർവഹിച്ചു.ചടങ്ങിന് ആർട്സ് കൺവീനർ സഫീദ റയ്ഹാൻ നന്ദി പറഞ്ഞു.