വട്ടംകുളം പഞ്ചായത്തിൽ ആദ്യ എംഎൽസി കമ്മിറ്റി വട്ടംകുളം യൂണിറ്റിൽ തൈക്കാട് മേഖലയിൽ രൂപീകരിച്ചു

വട്ടംകുളം പഞ്ചായത്തിൽ ആദ്യ എംഎൽസി കമ്മിറ്റി വട്ടംകുളം യൂണിറ്റിൽ തൈക്കാട് മേഖലയിൽ രൂപീകരിച്ചു
എടപ്പാൾ:വട്ടംകുളം പഞ്ചായത്തിൽ ആദ്യ എംഎൽസി കമ്മിറ്റി വട്ടംകുളം യൂണിറ്റിൽ തൈക്കാട് മേഖലയിൽ രൂപീകരിച്ചു.മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മുസ്ലിം ലീഗ് യൂണിറ്റ് കമ്മിറ്റികൾക്ക് കീഴിലെ 50 വീടുകൾ കേന്ദ്രീകരിച്ചാണ് എംഎൽസി മൈക്രോ ലെവൽ കമ്മിറ്റികൾ രൂപീകരിക്കുന്നത്.എംഎൽസി കമ്മിറ്റി രൂപീകരണത്തിന്റെ വട്ടംകുളം പഞ്ചായത്തിലെ ആദ്യ എംഎൽസി രൂപീകരണം വട്ടംകുളം യൂണിറ്റിലെ തൈക്കാട് മേഖലയിൽ നടന്നു.പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഉമ്മർ ടിയു യോഗം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ യു വി സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി.വട്ടംകുളം ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് അനീഷ് പി എച്ച് അധ്യക്ഷത വഹിച്ചു.ടൗൺ മുസ്ലിം ലീഗ് സെക്രട്ടറി മുസ്തഫ കരിമ്പനക്കൽ,തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്,പി വി ഹനീഫ, വി വി അസലു, പി വി ഇബ്രാഹിം , അലി ചെറുകാട്,റഷീദ് പൂതൃകാവിൽ, സൽമാൻ പത്തിൽ പ്രസംഗിച്ചു.തൈക്കാട് മേഖല എംഎൽസി കമ്മിറ്റി
ലീഡർ പി വി ഹനീഫ ഹാജി
ഡെപ്യൂട്ടി ലീഡർ വി വി അസലു കൺവീനർ റഷീദ് പൂതൃകാവിൽ അംഗങ്ങൾ :
ഹമീദ് പാപ്പാലി, പത്തിൽ മൊയ്തുണ്ണി,അബ്ദുട്ടി കാഞ്ഞിരങ്ങാട്ട്, എം വി അബ്ദുറഹ്മാൻ, ബാപ്പു പി പി, റാഷിദ്