29 October 2020 Thursday

ടിപ്പര്‍ പണിമുടക്ക്:തൊഴിലാളികള്‍ ചങ്ങരംകുളത്ത് പ്രതിഷേധിച്ചു

ckmnews

ടിപ്പര്‍ പണിമുടക്ക്:തൊഴിലാളികള്‍ ചങ്ങരംകുളത്ത് പ്രതിഷേധിച്ചു


ചങ്ങരംകുളം:സംസ്ഥാന വ്യാപകമായി നടക്കുന്ന ടിപ്പര്‍ ലോറി പണിമുടക്കിന്റെ ഭാഗമായി ടിപ്പര്‍ ലോറി തൊഴിലാളികളുടെ നേതൃത്വത്തില്‍ ചങ്ങരംകുളത്ത് പ്രതിഷേധം നടത്തി.ടിപ്പര്‍ തൊഴില്‍ മേഖലയെ തകര്‍ക്കുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കുക,ടിപ്പര്‍ തൊഴിലാളികള്‍ക്ക് നേരെയുള്ള ഉദ്ധ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കുക,ടിപ്പര്‍ ലോറിക്ക് ചാര്‍ത്തുന്ന അശാസ്ത്രീയ പിഴകള്‍ പിന്‍വലിക്കുക,ടിപ്പര്‍ ലോറി തൊഴില്‍മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക,ടിപ്പര്‍ ലോറി ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഉദ്ധ്യോഗസ്ഥ നടപടി നിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരളത്തില്‍ ടിപ്പര്‍ ലോറി തൊഴിലാളിള്‍  ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുന്നത്.സമരത്തെ അനുകൂലിച്ചു TODWA ചങ്ങരംകുളം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് ധർമ്മൻ പട്ടേരി,സുഭാഷ് മഞ്ചേരി,മണി,ജലീല്‍,ബാബു,

എന്നിവർ നേതൃത്വം കൊടുത്തു

ckmnews