29 March 2024 Friday

നിളയിലെ നാട്ടുവെളിച്ചം :പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

ckmnews

നിളയിലെ നാട്ടുവെളിച്ചം: പുസ്തക ചർച്ച സംഘടിപ്പിച്ചു


ചങ്ങരംകുളം:കവിയും കഥാകൃത്തും ദീർഘകാലം മാതൃഭൂമിയുടെ ലേഖകനുമായിരുന്ന ശ്രീ വി.ടി വാസുദേവൻ്റെ നിളയിലെ നാട്ടുവെളിച്ചം എന്ന പുസ്തകത്തിൻ്റെ വായനാനുഭവ ചർച്ച സംഘടിപ്പിച്ചു. ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ഓൺലൈൻ വേദിയിൽ സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. എം ശ്രീധരൻ മോഡറേറ്ററായി. ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. നോവലിസ്റ്റ് എം. ഭാസ്കരൻ, യു.കെ ഗോപാലകൃഷ്ണൻ, ടി.വി ശൂലപാണി, വി.ടി നന്ദൻ, സേതുമാസ്റ്റർ, കെ.വി ശശീന്ദ്രൻ, വിജയൻ വാക്കേത്ത്, പി.വി നാരായണൻ, വത്സല. എ, ടി.രാമദാസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. പി. എസ് മനോഹരൻ അവലോകനം നിർവ്വഹിച്ചു. വി.ടി വാസുദേവൻ മറുപടി പറഞ്ഞു. സെക്രട്ടറി എം.ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.