29 March 2024 Friday

മാവേലി സ്റ്റോറില്‍ അവശ്യസാധനങ്ങള്‍ ഇല്ല:ജനങ്ങള്‍ വലയുന്നതായി പരാതി

ckmnews

ചങ്ങരംകുളം മാവേലി സ്റ്റോറില്‍ അവശ്യസാധനങ്ങള്‍ ഇല്ല:ജനങ്ങള്‍ വലയുന്നതായി പരാതി


ചങ്ങരംകുളം:കടകമ്പോളങ്ങൾ അടഞ്ഞ് ലോക്ക് ഡൗൺ സമയത്ത് ചങ്ങരംകുളം മാവേലി സ്റ്റോറിൽ അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ഇല്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി.2 ദിവസങ്ങളായി ഇവിടെ നിന്നും അരി ലഭ്യമാകുന്നില്ലെന്നും അരി, മുളക്, മഞ്ഞൾ, പരിപ്പ്, കടല, ചെറുപയർ, ശർക്കര തുടങ്ങിയ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ഇല്ലാത്തതിനാൽ നിരവധി  ആളുകൾ പ്രയാസപ്പെട്ട് തിരിച്ചു പോകുകയാണെന്നും പരാതിയുണ്ട്.പൊന്നാനിയിൽ നിന്നും സാധനങ്ങൾ വരുന്നുണ്ടെന്നും കിട്ടിയാൽ ഉടൻ വിതരണം ചെയ്യുമെന്നും മാവേലിസ്റ്റോർ ജോലിക്കാർ പറഞ്ഞു.ചില സാധനങ്ങൾ ബില്ല് ആയിട്ടില്ലെന്നും ലഭിക്കുന്ന പക്ഷം വിതരണം ചെയ്യുമെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.അരി ലഭ്യമല്ലാത്തതിനാൽ പല ആളുകളും കരിഞ്ചന്തയെ ആശ്രയിക്കേണ്ട അവസ്ഥയാണ്ടുള്ളത്.അഞ്ചിൽ കൂടുതൽ ആളുക്കൾക് സാധനങ്ങൾ് വിതരണം ചെയ്യാത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.