ചാലിശേരിയിൽ കുന്നംകുളം മേഖല ബാലകലോൽസവം ഇന്ന് നടക്കും

ചാലിശേരിയിൽ കുന്നംകുളം മേഖല ബാലകലോൽസവം ഇന്ന് നടക്കും
ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ മലങ്കര ജെക്കബറ്റ് സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ (MJSSA )കുന്നംകുളം മേഖല ബാല കലോത്സവം ഇന്ന് നടക്കും
രാവിലെ ഇടവക വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.ചാലിശേരി , പെങ്ങാമുക്ക് , അത്താണി പള്ളികളിലെ സണ്ടേസ്കൂൾ വിദ്യാർത്ഥികൾ പരിപാടികളിൽ പങ്കെടുക്കും.രണ്ട് വേദികളിലായി സബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിലായി സംഗീതം , ആരാധന ഗീതം മലയളം - സുറിയാനി , പ്രസംഗം , ബൈബിൾ ക്വിസ് , ബൈബിൾ ടെസ്റ്റ് , തങ്കവാക്യം എന്നിവ നടക്കും.പരിപാടികൾക്ക് ഇടവക വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി താരുകുട്ടി , സൺഡേ സ്കൂൾ മേഖല ഡിസ്ട്രിക്ട് ഇൻസ്പെക്ടർ കെ .സി ആന്റണി, മേഖല സെക്രട്ടറി സജീഷ് പെങ്ങാമുക്ക് , സണ്ടേസ്കൂൾ പ്രധാനദ്ധ്യാപിക ഷീനമിൽട്ടൺ എന്നിവർ നേതൃത്വം നൽകും