28 March 2024 Thursday

മാണൂര്‍ അബ്ദുല്‍ഖാദര്‍ മൗലവി അന്തരിച്ചു

ckmnews

മാണൂര്‍ അബ്ദുല്‍ഖാദര്‍ മൗലവി അന്തരിച്ചു


എടപ്പാള്‍:മാണൂർ കൊട്ടിരി പുത്തൻ പീടിയയിൽ അബ്ദുൽ ഖാദർ ബാഖവി (76) അന്തരിച്ചു.ബിയ്യം, പാഴൂർ, പുതിയങ്ങാടി എന്നിവിടങ്ങളിൽ ഖത്വീബും മുദരിസുമായി സേവനം അനുഷ്ടിച്ച ശേഷം കുറഞ്ഞ കാലമായി വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു.  തച്ചുശാസ്ത്ര പ്രകാരം കിണർ, വീട്, പള്ളിയുടെ ഖിബ് ല ബിൽഡിംഗ് എന്നിവക്ക് സ്ഥാനം നിർണ്ണയിക്കുന്നതിൽ പ്രകൽഭനായിരുന്ന അദ്ദേഹം ദീർഘകാലം സമസ്ത പൊന്നാനി താലൂക്ക് മുശവറാ അംഗമായിട്ടുണ്ട്.ഭാര്യ: ഖദീജ

മക്കൾ: അബ്ദുൽ റഹീം റഹ്മാനി, മർഹൂം അബ്ദുൽ കരീം അഹ്സനി, അബ്ദുൽ ഹക്കീം ബാഖവി സഖാഫി, അബ്ദുൽ റഷീദ് മഹ്മൂദി, അബ്ദുൽ ലത്വീഫ് ഫാളിലി,ഫാത്വിമ, സൈനബ, റുഖിയ്യ, നുസൈബ,

മരുമക്കൾ: അബ്ദുൽ മജീദ് ബാഖവി, ബഷീർ ഫൈസി, റഹ്മത്ത്, റംല, സുമയ്യ, വഹീദ.

ജനാസ സംസ്കരണം ഇന്ന് (11/10/2020) ഉച്ചക്ക് 12 മണിക്ക് കൊടീരി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.