Alamkode
അൽഫലാഹ് മീലാദ് വിളംബര റാലി സംഘടിപ്പിച്ചു

അൽഫലാഹ് മീലാദ് വിളംബര റാലി സംഘടിപ്പിച്ചു
ചങ്ങരംകുളം:നിത്യ വസന്തമീ പ്രവാചകൻ എന്ന ശീർഷകത്തിൽ കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ മീലാദ് കാമ്പയിൻ ഭാഗമായി നടത്തിയ മീലാദ് വിളംബര റാലി വർണ്ണാഭമായി. അൽ ഫലാഹ് ട്രസ്റ്റ് മെമ്പർ മുഹമ്മദ് മുസ്ലിയാർ പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. സ്കൂൾ എം. എസ് ഡിപ്പാർട്ട്മെൻ്റ് ഹെഡ് അഷ്കർ അലി പ്രാർത്ഥനക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന മഖ്ബറ സിയാറത്തിന് അൽഫലാഹ് ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ സഫ് വാൻ നദ്‌വി നേതൃത്വം നൽകി. ആകർഷകമായ വേഷവിധാനങ്ങളിൽ വിദ്യാർഥികൾ അണിനിരന്നത് റാലിയിൽ വേറിട്ട കാഴ്ചയായി.വിദ്യാർത്ഥികളും അധ്യാപകരും മാനേജ്മെൻ്റ് പ്രതിനിധികളും,നാട്ടുകാരും അണിനിരന്ന മീലാദ് വിളംബര റാലിക്ക് പ്രോഗ്രാം കൺവീനർ അസൈനു സി.എ നന്ദി പറഞ്ഞു.