24 June 2024 Monday

പിഎസ്‌സി നിയമന തട്ടിപ്പ്; ഒന്നാം പ്രതി രാജലക്ഷ്മി കീഴടങ്ങി

ckmnews

പിഎസ്‌സി നിയമന തട്ടിപ്പ്; ഒന്നാം പ്രതി രാജലക്ഷ്മി കീഴടങ്ങി


തിരുവനന്തപുരം:പിഎസ്‌സി നിയമന തട്ടിപ്പ് കേസിലെ ഒന്നാം പ്രതി രാജലക്ഷ്മി പൊലീസിൽ കീഴടങ്ങി. കഴക്കൂട്ടം സ്റ്റേഷനിലാണ് രാജലക്ഷ്മി കീഴടങ്ങിയത്. രാജലക്ഷ്മിയുടെ സഹായിയായ ജോയ്സി വൈകിട്ട് പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് രാജലക്ഷ്മി കീഴടങ്ങിയത്. 


പിഎസ്‌സിയുടെ പേരിൽ വ്യാജ കത്ത് നിർമിച്ചു സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ ഒന്നാം പ്രതിയായ ആർ.രാജലക്ഷ്മി തട്ടിപ്പു നടത്തിയത് പൊലീസ് ഓഫിസർ എന്ന വ്യാജേനയെന്ന് കണ്ടെത്തിയിരുന്നു. അടൂർ സ്വദേശിയായ രാജലക്ഷ്മി  വാടകയ്ക്കെടുത്ത പൊലീസ് യൂണിഫോം ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയത്.ഉദ്യോഗാർഥികളെ കബളിപ്പിക്കാനായി പൊലീസ് വേഷം ധരിച്ച ചിത്രങ്ങൾ രാജലക്ഷ്മി സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയ രണ്ടാം പ്രതി രശ്മിയുടെ ഫോണിൽ നിന്നാണ് ഈ ചിത്രങ്ങൾ പൊലീസിനു ലഭിച്ചത്.