പെരുമ്പിലാവ് കൊരട്ടിക്കരയിൽ രണ്ട് വീടുകളിൽ മോഷണം;സ്വർണ്ണവും പണവും കവർന്നു

പെരുമ്പിലാവ് കൊരട്ടിക്കരയിൽ രണ്ട് വീടുകളിൽ മോഷണം;സ്വർണ്ണവും പണവും കവർന്നു
പെരുമ്പിലാവ്:കൊരട്ടിക്കരയിൽ രണ്ട് വീടുകളിൽ കള്ളൻ കയറി വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നു.കൊരട്ടിക്കരയിൽ താമസിക്കുന്ന വലിയവളപ്പിൽ വീട്ടിൽ മുഹമ്മദ്,ഒല്ലുകാരൻ വീട്ടിൽ ജിനീഷ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. മുഹമ്മദിന്റെ വീട്ടിലെ രണ്ടര ഗ്രാം തൂക്കം വരുന്ന സ്വർണ്ണ കമ്മലും,ജിനീഷിന്റെ വീട്ടിലെ പൈസ ഇട്ടുവെക്കുന്ന കുടുക്കയിൽ സൂക്ഷിച്ച പണവുമാണ് കവർന്നത്.രണ്ട് വീട്ടിലും ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. മുഹമ്മദിന്റെ വീട്ടുകാർ ആശുപത്രിയിൽ പോയി രാത്രി 11 മണിയോടെ വീട്ടിലെത്തിയപ്പോൾ വീടിനു പുറകിൽ നിന്ന് രണ്ടുപേർ ഓടിപ്പോയതായും ഇവരെ പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ലെന്നും മുഹമ്മദിന്റെ വീട്ടുകാർ പറയുന്നു. സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.തൃശ്ശൂരിൽ നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മേഖലയിലെ സിസിടിവികൾ കേന്ദ്രീകരിച്ച് മോഷ്ടാക്കൾക്കായി അന്വേഷണം ആരംഭിച്ചതായി കുന്നംകുളം സിഐ ഷാജഹാൻ പറഞ്ഞു